LiveTV

Live

Kerala

ലവ് ജിഹാദും ലവ് മാരേജും രണ്ടാണ്; പ്രശ്നം പൌരത്വമാണ്: സീറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം

ലൗ ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭ പാസാക്കിയ പ്രമേയത്തിനെതിരെ കടുത്ത വിയോജിപ്പാണ് ഒരു വിഭാഗം വൈദികര്‍ക്കുള്ളത്.

ലവ് ജിഹാദും ലവ് മാരേജും രണ്ടാണ്; പ്രശ്നം പൌരത്വമാണ്: സീറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം

ലൗ ജിഹാദ്, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളിൽ സീറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം. അടിയന്തര സിനഡ് ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ലൌ ജിഹാദിനെ കുറിച്ചുള്ള സിനഡ് പ്രമേയം മതസൌഹാര്‍ദം തകര്‍ക്കുന്നതാണെന്നും ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.

ലൗ ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭ പാസാക്കിയ പ്രമേയത്തിനെതിരെ കടുത്ത വിയോജിപ്പാണ് ഒരു വിഭാഗം വൈദികര്‍ക്കുള്ളത്. ലൗ ജിഹാദ് വിഷയത്തിൽ സഭ തന്നെ നേരിട്ട് അന്വേഷണം നടത്തിയതാണ്. എന്നാൽ തെളിവെന്നും കണ്ടെത്താൽ സാധിച്ചിട്ടില്ലെന്ന് വൈദികര്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ സഭക്ക് കൃത്യമായ നിലപാടില്ല. അടിയന്തരമായി സ്ഥിരം സിനഡ് ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ലവ് ജിഹാദും ലവ് മാരേജും രണ്ടാണ്. ഇക്കാര്യം സഭാ നേതൃത്വം മനസ്സിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.