LiveTV

Live

Kerala

കൊല്ലത്ത് നാട്ടുമരുന്ന് കഴിച്ച നൂറോളം പേര്‍ക്ക് അസുഖം: നാട്ടുവൈദ്യനെതിരെ പരാതിയുമായി നാട്ടുകാര്‍

തെലങ്കാന സ്വദേശിയെന്ന് പരിചയപ്പെടുത്തി മരുന്ന് നല്‍കിയ ലക്ഷ്മണ്‍രാജിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ നല്‍കിയ മരുന്നില്‍ വലിയ അളവിൽ മെർക്കുറിയുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

കൊല്ലത്ത് നാട്ടുമരുന്ന് കഴിച്ച നൂറോളം പേര്‍ക്ക് അസുഖം: നാട്ടുവൈദ്യനെതിരെ പരാതിയുമായി നാട്ടുകാര്‍

കൊല്ലം അഞ്ചലിൽ നാട്ടുവൈദ്യന്‍ നല്‍കിയ മരുന്നുകഴിച്ച് നാലുവയസുകാരനുള്‍പ്പെടെ നിരവധിയാളുകള്‍ അസുഖം ബാധിച്ച് ചികിത്സയില്‍. തെലങ്കാന സ്വദേശിയെന്ന് പരിചയപ്പെടുത്തി മരുന്ന് നല്‍കിയ ലക്ഷ്മണ്‍രാജിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ നല്‍കിയ മരുന്നില്‍ വലിയ അളവിൽ മെർക്കുറിയുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

കൊല്ലത്ത് നാട്ടുമരുന്ന് കഴിച്ച നൂറോളം പേര്‍ക്ക് അസുഖം: നാട്ടുവൈദ്യനെതിരെ പരാതിയുമായി നാട്ടുകാര്‍

ഏരൂര്‍ പത്തടി സ്വദേശിയായ ഉബൈദിന്റെ മകന്‍ നാലുവയസുകാരന്‍ മുഹമ്മദലിയുടെ ശരീരത്തിലെ കരപ്പന്‍ മാറുമെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷ്മണ്‍ രാജ് മരുന്ന് നല്‍കിയത്. പത്തുദിവസത്തോളം തുടര്‍ച്ചയായി മരുന്ന് നല്‍കിയപ്പോള്‍ കുട്ടിക്ക് പനിയും തളര്‍ച്ചയും അനുഭവപ്പെട്ടു. പിന്നീട് അബോധാവസ്ഥയിലായ കുട്ടി തിരുവനന്തപുരത്തെ ശിശുരോഗാശുപത്രിയില്‍ പത്തുദിവസമാണ് വെന്റിലേറ്ററില്‍ കിടന്നത്.

പ്രദേശത്തെ നിരവധിയാളുകള്‍ ഇയാള്‍ നല്‍കിയ മരുന്ന് കഴിച്ചിരുന്നു. 5000 മുതല്‍ 20000 രൂപവരെ ഇയാള്‍‌ നാട്ടുകാരില്‍ നിന്ന് വാങ്ങിയെന്നും പരാതിയുണ്ട്. അനുവദനീയമായതിലും 20 ഇരട്ടിയിലധികം മെര്‍ക്കുറി മരുന്നുകളിൽ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഗുരുതരരോഗങ്ങള്‍ക്ക് ഈ മരുന്നുകള്‍ കാരണമായേക്കും. നാട്ടുകാരുടെ പരാതിയില്‍ മരുന്ന് വിതരണം ചെയ്ത ലക്ഷ്മണ്‍രാജിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.