LiveTV

Live

Kerala

വിദ്യാര്‍ത്ഥിക്ക് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെയും പ്രസിഡന്റിന്റേയും മര്‍ദ്ദനം: കുസാറ്റില്‍ പ്രതിഷേധം

ഇന്നലെ രാത്രി സഹപാഠിയെ ഹോസ്റ്റലിൽ ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ആസിലിനെ കാറിൽ പിൻതുടർന്ന് എസ്.എഫ്.ഐ നേതാക്കൾ ഇടിച്ച് വീഴുത്തുകയായിരുന്നു. തുടർന്ന് കമ്പി വടി ഉപയോഗിച്ച് മാരകമായി മർദ്ദിച്ചു.

വിദ്യാര്‍ത്ഥിക്ക് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെയും പ്രസിഡന്റിന്റേയും മര്‍ദ്ദനം: കുസാറ്റില്‍ പ്രതിഷേധം

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് വിദ്യാർഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം ആക്രമിച്ചെന്ന് ആരോപിച്ച് കുസാറ്റ് മെയിൻ ക്യാമ്പസിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പരിക്കേറ്റ വിദ്യാർഥി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്ന വിസിയുടെ ഉറപ്പില്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പരുക്കേറ്റ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായത്. ഈ വൈരാഗ്യത്തെ തുടർന്ന് ആസിൽ അബൂബക്കറിനെ എസ്.എഫ്.ഐ നേതാക്കാൾ മർദ്ദിച്ചതെന്നാണ് ആരോപണം. ഇന്നലെ രാത്രി സഹപാഠിയെ ഹോസ്റ്റലിൽ ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ആസിലിനെ കാറിൽ പിൻതുടർന്ന് എസ്.എഫ്.ഐ നേതാക്കൾ ഇടിച്ച് വീഴുത്തുകയായിരുന്നു. തുടർന്ന് കമ്പി വടി ഉപയോഗിച്ച് മാരകമായി മർദ്ദിച്ചു.

എസ്എഫ്.ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് രാഹുൽ പേരളം, സെക്രട്ടറി പ്രജിത് കെ ബാബു എന്നിവരാണ് ആസിലിനെ മർദ്ദിച്ചത്. ഇരുവരേയും കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കുസാറ്റ് അഡ്മിനിസ്ട്രേറ്റ് ഓഫീസ് ഉപരോധിച്ചത്.

എസ്.എഫ്.ഐയുടെ ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്ന ആളുകളിൽ നിന്ന് ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. സർവകലാശാലതല അച്ചടക്ക നടപടിക്കു പുറമേ സംഘടനാ തല നടപടി വേണമെന്ന ആവശ്യം പാർട്ടിക്കു മുന്നിലും വിദ്യാർഥികൾ ഉയർത്തുന്നുണ്ട്.