LiveTV

Live

Kerala

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയ ലേഖനം; ഭൂരിപക്ഷം പള്ളികളിലും ലേഖനം വായിച്ചില്ല

ഐ.എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയ ലേഖനം; ഭൂരിപക്ഷം പള്ളികളിലും ലേഖനം വായിച്ചില്ല

കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയ ലേഖനം. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐ.എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യം. എന്നാല്‍ എതിര്‍പ്പ് മൂലം ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സിറോ മലബാര്‍ സഭ 
Also Read

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സിറോ മലബാര്‍ സഭ 

കേരളത്തില്‍ ലൌ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് ഈയിടെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡ് വെളിപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൌ ജിഹാദ് നടക്കുന്നുവെന്നും പരാതികളില്‍ പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിനഡ് കുറ്റപ്പെടുത്തിയിരുന്നു. ലൌ ജിഹാദിനെതിരായി ബോധവത്കരണം നടത്താനും സഭ തീരുമാനിച്ചിരുന്നു.

കേരളത്തില്‍ ലൌ ജിഹാദുണ്ടെന്ന സിനഡ് നിലപാടിനെ വിമർശിച്ച് ‘സത്യദീപം’ 
Also Read

കേരളത്തില്‍ ലൌ ജിഹാദുണ്ടെന്ന സിനഡ് നിലപാടിനെ വിമർശിച്ച് ‘സത്യദീപം’ 

എന്നാല്‍ സിനഡ് നിലപാടിനെതിരെ എറണാകുളം അങ്കമാലി അതിരൂപ മുഖപത്രം 'സത്യദീപം' രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് ഇല്ലായെന്ന് തെളിഞ്ഞതാണ്. സഭയുടെ നിലപാടിൽ വിശ്വാസികൾക്ക് ആശങ്കയുണ്ട്. സഭാ നിലപാട് മതസൗഹാർദ്ദം തകർക്കുമെന്നും സത്യദീപത്തില്‍ പറയുന്നു.