യു.എ.പി.എ ,എൻ.എസ്.എ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രശാന്ത് ഭൂഷൺ
പീപ്പിൾ യുണൈറ്റഡ് എഗൈന്സ്റ്റ്യു.എ.പി.എ കൂട്ടായ്മ സംഘടിപ്പിച്ച യു.എ.പി.എ, എൻ.ആർ.സി, സി.എ.എ വിരുദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

യു.എ.പി.എ ,എൻ.എസ്.എ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. പീപ്പിൾ യുണൈറ്റഡ് എഗൈന്‍സ്റ്റ് യു.എ.പി.എ കൂട്ടായ്മ സംഘടിപ്പിച്ച യു.എ.പി.എ, എൻ.ആർ.സി, സി.എ.എ വിരുദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സമ്മേളനം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന് എതിരാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പീപ്പിൾ യുണൈറ്റഡ് എഗനിസ്റ്റ് യു.എ.പി.എ കൂട്ടായ്മ ഇന്നലെ എറണാകുളം വഞ്ചി സ്ക്വയറിലാണ് യു.എ.പി.എ , എൻ.ആർ.സി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചത്. യു.എ.പി.എ നിയമ പ്രകാരം വ്യക്തികളെ തെളിവില്ലാതെ തീവ്രവാദികളായി മുദ്രകുത്തി തടവിലാക്കാൻ സാധിക്കും . അതിനാൽ ഇത്തരം നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. എറണാകുളം പുതുവൈപ്പിനിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
Adjust Story Font
16