LiveTV

Live

Kerala

പാലക്കാട്ട് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്.

പാലക്കാട്ട് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. അന്തരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഗാലറി തകർന്നുവീണത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിട്ടാണ് സംഭവം.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐ.എം വിജയൻ തുടങ്ങിയവർ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകർന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന.

മത്സരത്തിനായി ഇന്നലെ താത്കാലികമായി തയ്യാറാക്കിയ ഗാലറിയാണിത്. ഷാഫി പറമ്പിൽ എം.എൽ.എ, വി.കെ ശ്രീകണഠൻ എംപി തുടങ്ങിയവരും കളി കാണാനെത്തിയിരുന്നു.