LiveTV

Live

Kerala

മംഗലൂരു പ്രക്ഷോഭം; സ്ത്രീകളുള്‍പ്പെടെയുള്ള മലയാളികള്‍ക്ക് പൊലീസ് നോട്ടീസ്

മംഗലൂരുവില്‍ ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധത്തില്‍ പങ്കാളികളായില്ലെന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് അന്നേ ദിവസം മംഗലൂരുവില്‍ പോയതെന്നുമാണ് നോട്ടീസ് ലഭിച്ചവര്‍ പറയുന്നത്

മംഗലൂരു പ്രക്ഷോഭം; സ്ത്രീകളുള്‍പ്പെടെയുള്ള മലയാളികള്‍ക്ക് പൊലീസ് നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലൂരുവിലുണ്ടായ പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്. ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

മംഗലൂരുവില്‍ ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധത്തില്‍ പങ്കാളികളായില്ലെന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് അന്നേ ദിവസം മംഗലൂരുവില്‍ പോയതെന്നുമാണ് നോട്ടീസ് ലഭിച്ചവര്‍ പറയുന്നത്. ഇതില്‍ തന്നെ അന്നേദിവസം മംഗലൂരുവില്‍ പോവാത്ത വീട്ടമ്മയുടെ പേരിലും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

പ്രതിഷേധം നടക്കുന്ന ദിവസം മഞ്ചേശ്വരത്തെ വീട്ടില്‍ തന്നെയായിരുന്നുവെന്ന് വീട്ടമ്മയും പറയുന്നു. രണ്ടായിരത്തോളം മലയാളികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിഷയത്തില്‍ ഇടപെട്ട പൊതുപ്രവര്‍‍ത്തകര്‍ക്ക് പൊലീസ് നല്‍കിയ വിശദീകരണം.

വിഷയത്തില്‍ കേരള സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രതിഷേധമുണ്ടായ ദിവസം മംഗലൂരു നഗരപരിധിയില്‍ ബസില്‍‍ യാത്ര ചെയ്തവര്‍ക്കടക്കം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.