LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപവാസ സമരവുമായി എം.കെ മുനീര്‍

സമരം നടത്തുക 21ന് കോഴിക്കോട് ബീച്ചില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപവാസ സമരവുമായി എം.കെ മുനീര്‍

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ എം.കെ മുനീര്‍ ഏകദിന ഉപവാസ സമരം നടത്തും. ഈ മാസം 21ന് രാവിലെ 9 മുതല്‍ രാത്രി 9 വരെ കോഴിക്കോട് ബീച്ചിലാണ് ഉപവാസ സമരം നടക്കുക. രാംപുനിയാനി, ദീപികാ സിംഗ് രജാവത്, ബാഷാ സിങ്, പി.കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തും.

സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരും വിവിധ സമയങ്ങളിലായി സമര പന്തലില്‍ എത്തും. സമരത്തിലേക്ക് ഇടത് പക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഒരു പൌരനെന്ന നിലയിലാണ് സമരം നടത്തുന്നതെന്നും പാര്‍ട്ടി ബാനറിലല്ല പരിപാടിയെന്നും മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.