LiveTV

Live

Kerala

സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവി; ആരിഫ് ഖാനെതിരെ വീണ്ടും വിമര്‍ശവുമായി സി.പി.എം 

അക്കാര്യം ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കായി ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും ലേഖനം പറയുന്നു

 സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവി; ആരിഫ് ഖാനെതിരെ വീണ്ടും വിമര്‍ശവുമായി സി.പി.എം 

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും സി.പി.എം. സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. അക്കാര്യം ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കായി ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും ലേഖനം പറയുന്നു.

അന്തരിച്ച സി.പി.എം നേതാവ് ഇ.ബാലാനന്ദനെ അനുസ്മരിച്ചുള്ള ലേഖനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവി; ആരിഫ് ഖാനെതിരെ വീണ്ടും വിമര്‍ശവുമായി സി.പി.എം 
സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിക്കാന്‍ സാധ്യത; മറുപടി തയ്യാറാക്കി ആഭ്യന്തരവകുപ്പ്
Also Read

സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിക്കാന്‍ സാധ്യത; മറുപടി തയ്യാറാക്കി ആഭ്യന്തരവകുപ്പ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം പ്രക്ഷോഭച്ചൂടിലാണ്. ഭരണഘടന പൗരന്‌ നൽകുന്ന മൗലിക അവകാശങ്ങൾ ഇല്ലാതാക്കി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ആർ.എസ്‌.എസ് അജണ്ടയാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നത്. ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദൽ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കുന്നതിൽ വലിയ ശ്രദ്ധയും കരുതലുമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ കേരളം മുന്നിൽനിന്ന് നയിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമ പോരാട്ടത്തിനായി ഇപ്പോൾ സുപ്രീം കോടതിയെയും കേരളം സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം ഭരണഘടനാനുസൃതമായ നടപടികളാണ്.

എന്നാൽ, കേന്ദ്രസർക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവർണർ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സർക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി. അത് ഇപ്പോഴത്തെ ഗവർണർ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ‘ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളർന്നിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.