LiveTV

Live

Kerala

പൌരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരം തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് കടകംപള്ളി സുരേന്ദ്രന്‍

പൌരത്വനിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പൂന്തുറയില്‍ പൌരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

പൌരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരം തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന്  കടകംപള്ളി സുരേന്ദ്രന്‍

പൌരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരം തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൌരത്വനിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പൂന്തുറയില്‍ പൌരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയാണ് ആര്‍.എസ്.എസ് അജണ്ടയെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. പൌരത്വഭേദഗതി നിയമവും എന്‍.ആർ.സിയും അതിന്റെ സൂചനകളാണ്. ഈ സാഹചര്യത്തില്‍ സംയുക്തസമരത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവർ പുനരാലോചന നടത്തണം.

മഹാ പ്രതിരോധ സംഗമത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, സ്വാമി സന്ദീപാനന്ദ ഗിരി തുടങ്ങി വിവിധ രാഷ്ട്രീയ മത സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച പ്രതിരോധ സംഗമം പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു.