LiveTV

Live

Kerala

നിയമം ലംഘിച്ച് പാലക്കാട് നിർമ്മിച്ച സർക്കാർ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നു

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മുൻകൂർ അനുമതി ഇല്ലാതെ ടിപ്പു സുൽത്താൻ കോട്ടക്ക് സമീപം നിർമ്മിച്ച ആസൂത്രണ സമിതി ഓഫീസാണ് പത്ത് വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്നത്

 നിയമം ലംഘിച്ച് പാലക്കാട് നിർമ്മിച്ച സർക്കാർ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നു

നിയമം ലംഘിച്ച് പാലക്കാട് നിർമ്മിച്ച സർക്കാർ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മുൻകൂർ അനുമതി ഇല്ലാതെ ടിപ്പു സുൽത്താൻ കോട്ടക്ക് സമീപം നിർമ്മിച്ച ആസൂത്രണ സമിതി ഓഫീസാണ് പത്ത് വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്നത്.

പ്ലാനിങ്ങ് ഓഫീസ്, ടൗൺ പ്ലാനിങ്ങ് ഓഫീസ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നതിനാണ് ആസൂത്രണ സമിതിയുടെ ഈ കെട്ടിടം നിർമ്മിച്ചത്. 2010 പൊതുമരാമത്ത് വകുപ്പ് നിർമ്മാണം തുടങ്ങി. ടിപ്പു കോട്ടക്ക് 100 മീറ്റർ ചുറ്റളവിൽ നിർമ്മാണം നിരോധിച്ചിട്ടുണ്ട്. 100 മുതൽ 300 മീറ്റർ വരെ ചുറ്റളവിൽ ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ മുൻകൂർ അനുമതിയോട് കൂടി മാത്രമെ നിർമ്മാണം നടത്താവൂ. നിയമം ലംഘിച്ച് നിർമ്മിക്കുന്ന സർക്കാർ കെട്ടിടത്തിന് 2013 ഡിസംബർ 12ന് പുരാവസ്തു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. അന്ന് നിൽക്കാൻ തുടങ്ങിയതാണ് ഈ കെട്ടിടം ഈ രൂപത്തിൽ.

കെട്ടിടം നിയമ വിരുദ്ധമാണെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയെങ്കിലും നിർമ്മാണം നടത്തിയ പൊതുമരാമത്ത് വകുപ്പിനെ തുടർ നടപടികളിൽ നിന്നും ഒഴിവാക്കി.3 കോടി 80 ലക്ഷം രൂപ നിലവിൽ കെട്ടിട നിർമ്മാണത്തിന് ചെലവായിട്ടുണ്ട്.സംസ്ഥാന സർക്കാർ ഉൾപെടെ പല തവണ അപേക്ഷ നൽകിയെങ്കിലും മുൻകൂർ എൻ.ഒ.സി എടുക്കാത്തതിനാൽ കെട്ടിടത്തിന്റെ നിർമ്മാണം തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പുരാവസ്തു വകുപ്പ്.മുൻകൂർ അനുമതി വാങ്ങിയ പി.എസ്.സി ഓഫീസിനും സ്വകാര്യ കെട്ടിടങ്ങൾക്കും വരെ അനുമതി നൽകിയിട്ടുണ്ട്.