LiveTV

Live

Kerala

നാടും നാട്ടുകാരും പള്ളിയിലെത്തി, അഞ്ജുവിന്റെയും ശരതിന്റെയും കല്ല്യാണം കൂടാന്‍..

മതസൌഹാര്‍ദ്ദത്തിന് ഉത്തമമാതൃകയായി പള്ളി അങ്കണത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരം നിര്‍ധനയായ ഒരു യുവതിയുടെ മിന്നുകെട്ട്

നാടും നാട്ടുകാരും പള്ളിയിലെത്തി, അഞ്ജുവിന്റെയും ശരതിന്റെയും കല്ല്യാണം കൂടാന്‍..

കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് പള്ളിയില്‍ ഇന്ന് അപൂര്‍വ്വമായൊരു കല്ല്യാണം നടന്നു. മതസൌഹാര്‍ദ്ദത്തിന് ഉത്തമമാതൃകയായി പള്ളി അങ്കണത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരം നിര്‍ധനയായ ഒരു യുവതിയുടെ മിന്നുകെട്ട്. ചേരാവള്ളി സ്വദേശി അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹമാണ് പള്ളിയിൽ വച്ച് നടന്നത്.

കേരള ചരിത്രത്തിൽ തന്നെ ആദ്യമെന്ന് വിശേഷിപ്പിക്കാവുന്ന കല്യാണം. മതമല്ല മനുഷ്യനാണ് വലുതെന്ന് തെളിയിച്ച നിമിഷങ്ങൾ. മകളുടെ വിവാഹം നടത്താന്‍ സഹായം തേടുക മാത്രമാണ് ചേരാവള്ളി സ്വദേശി ബിന്ദു ചെയ്തത്. മതം നോക്കാതെ ആ ആവശ്യം പള്ളികമ്മറ്റി ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12:15 എന്ന ശുഭമുഹൂർത്തത്തിൽ ചേരാവള്ളി അമൃതാഞ്ജനയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്‍റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍കിഴക്ക്, ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തും പള്ളി അങ്കണത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.

നാട്ടുകാർ മത്സരിച്ചാണ് പള്ളിയിലെത്തി വിവാഹിതർക്ക് മംഗളാശംസകൾ നേർന്നത്. ബിരിയാണിക്ക് പകരം സദ്യ ഒരുക്കി പള്ളികമ്മിറ്റി ഗംഭീരമായി ആതിഥേയത്വം വഹിച്ചു. മതത്തിന്റെ പേരിൽ മനഷ്യനെ വേർതിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് രാജ്യത്ത് തന്നെ മാതൃകയായി ഈ വിവാഹം നടന്നത്.

മസ്ജിദിൽ വച്ചൊരു ഹിന്ദു കല്യാണം; മത സൌഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായി കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് പള്ളി
Also Read

മസ്ജിദിൽ വച്ചൊരു ഹിന്ദു കല്യാണം; മത സൌഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയായി കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് പള്ളി