LiveTV

Live

Kerala

ലൗ ജിഹാദ് ആരോപണം ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂയെന്ന് ഡി.വൈ.എഫ്.ഐ

ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുത്

 ലൗ ജിഹാദ് ആരോപണം ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂയെന്ന് ഡി.വൈ.എഫ്.ഐ

ലൌ ജിഹാദ് ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇത് ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയ ലേഖനം; ഭൂരിപക്ഷം പള്ളികളിലും ലേഖനം വായിച്ചില്ല
Also Read

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയ ലേഖനം; ഭൂരിപക്ഷം പള്ളികളിലും ലേഖനം വായിച്ചില്ല

കേരളത്തില്‍ ലൌ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് ശേഷമാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐ.എസ്. ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യം. എന്നാല്‍ എതിര്‍പ്പ് മൂലം ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.