LiveTV

Live

Kerala

ഇനി ധൈര്യമായി കൃഷിയിറക്കാം; വളവും കീടനാശിനിയും നല്‍കാന്‍ ഡ്രോണുണ്ട്

ആലത്തൂർ പഞ്ചായത്തിലെ കീഴ്പ്പടം പാടശേഖരത്തിൽ ഡ്രോണുകൾ വഴിയുള്ള കീടനാശിനി വളപ്രയോഗത്തിന് തുടക്കമായി.

ഇനി ധൈര്യമായി കൃഷിയിറക്കാം; വളവും കീടനാശിനിയും നല്‍കാന്‍ ഡ്രോണുണ്ട്

പാലക്കാട്ടെ നെൽവയലുകളിൽ ഇനി വള പ്രയോഗവും, കീടനാശിനി പ്രയോഗവും ഡ്രോണുകൾ വഴിയും. ആലത്തൂർ പഞ്ചായത്തിലെ കീഴ്പ്പടം പാടശേഖരത്തിൽ ഡ്രോണുകൾ വഴിയുള്ള കീടനാശിനി വളപ്രയോഗത്തിന് തുടക്കമായി. ആലത്തൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും, നിറ ഹരിതമിത്ര സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

നെൽവയലുകളിൽ വള പ്രയോഗത്തിനും, കീടനാശിനി പ്രയോഗത്തിനും ജോലിക്കാരെ ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. ഡ്രോൺ ഉപയോഗിച്ച് ഇവ രണ്ടും മിനിറ്റുകൾ കൊണ്ട് ചെയ്യാം. പാലക്കാട് ആലത്തൂരിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിന് തുടക്കമായത്.

ഒരു ഡ്രോൺ അഞ്ചു മിനിറ്റിൽ ഒരു ഏക്കർ നെൽവയലിൽ കീടനാശിനി പ്രയോഗവും വളപ്രയോഗം നടത്തും. സാധാരണ കീടനാശിനി പ്രയോഗത്തിന് 100 ലിറ്റർ വെള്ളം വേണമെങ്കിൽ ഡ്രോൺ ഉപയോഗിച്ച് 20 ലിറ്റർ മതി, ഇതുവഴി കൃത്യ അളവിൽ മൂലകങ്ങൾ ചെടികൾക്ക് ആഗിരണം ചെയ്യാനാവും.

താരതമേന്യ ഡ്രോൺ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിന് ചെലവ് കുറവാണ്. ഏക്കറിന് 800 രൂപയാണ് ഡ്രോണിന്റെ വാടക.ബി.ടെക് വിദ്യാത്ഥികൾ മണ്ണുത്തി കാര്‍ഷിക സർവകലാശാലയുടെ സഹകരണത്തോടെയാണ് ഡ്രോൺ വികസിപ്പിച്ചെടുത്തത്.