LiveTV

Live

Kerala

കൊച്ചി മെട്രോയുടെ തൂണിലകപ്പെട്ട പൂച്ചയെ രക്ഷിച്ചു

കൊച്ചി മെട്രോയുടെ തൂണിലകപ്പെട്ട പൂച്ചയെ  രക്ഷിച്ചു

മെട്രോ റെയിലിന്റെ തൂണിലകപ്പെട്ട പൂച്ചയുടെ പിറകെയായിരുന്നു ഇന്ന് കൊച്ചിക്കാര്‍. ദിവസങ്ങളായി തൂണിനും ട്രാക്കിനുമിടയില്‍പ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ഒടുവില്‍ ഫയര്‍ഫോഴ്സ് തന്നെ എത്തേണ്ടി വന്നു.

വൈറ്റിലയിലെ തിരക്കുളള റോഡിന് കുറുകെ മെട്രോ തൂണില്‍ പൂച്ച അകപ്പെട്ടിട്ട് ദിവസങ്ങളായി. ഓരോ ദിവസവും മ്യാവൂ ശബ്ദം കേള്‍ക്കുന്നതല്ലാതെ പൂച്ചയെ പിടികിട്ടിയില്ല. ഇത്രയും ഉയരത്തിലുളള മെട്രോ തൂണില്‍ വലിഞ്ഞ് കയറി പൂച്ചയെ രക്ഷിക്കുക എന്നത് ശ്രമകരമായത് കൊണ്ട് തന്നെ ഒടുക്കം എത്തേണ്ടവര്‍ തന്നെ എത്തി പൂച്ചയുടെ ജീവന്‍ കാത്തു.

പരിക്കില്ലാതെ പൂച്ചയെ കിട്ടാന്‍ തൂണിന് താഴെ രണ്ട് മണിക്കൂറോളമാണ് പ്രദേശത്തുളളവര്‍ വലവിരിച്ച് കാത്ത് നിന്നത്. വെപ്രാളത്തിനിടെ പൂച്ച രക്ഷപ്പെടുത്താനെത്തിയ ഒരാള്‍ക്കിട്ടൊരു കടിയും കൊടുത്തു. അല്‍പ സമയത്തേക്ക് മെട്രോ ഗതാഗതം നിര്‍ത്തിവെച്ചിരുന്നെങ്കില്‍ ഇക്കണ്ട പുകിലൊന്നുമുണ്ടാകില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.