LiveTV

Live

Kerala

കെ.എല്‍.എഫില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി

ഗവര്‍ണര്‍ പിന്മാറിയത് സംഘാടകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് രാജ്ഭവന്റെ വിശദീകരണം

കെ.എല്‍.എഫില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി

കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടിയിൽ നിന്നും ഗവര്‍ണര്‍ പിന്മാറിയത് സംഘാടകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് രാജ്ഭവന്റെ വിശദീകരണം. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംഘാടകര്‍ പരിപാടിയിൽ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടതെന്നും രാജ്ഭവന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

അതേസമയം തുറന്ന വേദിയിൽ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിലുള്ള സുരക്ഷാ പ്രശ്നം പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതിനാലാണ് പിന്മാറാന്‍ ആവശ്യപ്പെട്ടതെന്ന് സംഘാടകരും പ്രതികരിച്ചു.