LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം; വാക്സിന്‍ വിതരണം രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ

പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ. കെ ശൈലജ നിര്‍വഹിച്ചു

സംസ്ഥാനത്ത് ഇന്ന് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം; വാക്സിന്‍ വിതരണം രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ

അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നു. പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ. കെ ശൈലജ നിര്‍വഹിച്ചു. രാവിലെ എട്ട് മുതല് അഞ്ച് വരെയാണ് പോളിയോ വാക്സിന്‍ വിതരണം.

പോളിയോ മയലറ്റിസ് അഥവാ പിള്ളവാതം സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും. തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മന്ത്രി കെ.കെ ശൈലജ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ന് ബൂത്ത് തല ഇമ്മ്യൂണൈസേഷനും നാളെയും മറ്റന്നാളും വീടുവീടാന്തരം കയറി തുള്ളിമരുന്ന് നല്‍കുകയുമാണ് ചെയ്യുന്നത്.

അഞ്ചു വയസില്‍ താഴെയുളള 24,50,477 കുട്ടികള്‍ക്കാണ് പോളിയോ തുളളി മരുന്നു നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകള്‍ക്ക് പരിശീലനം നല്‍കി. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും അംഗന്‍വാടികളിലും ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലും ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പോളിയോ വാക്‌സിന്‍ നല്‍കും.