LiveTV

Live

Kerala

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് തമിഴ്നാട്ടില്‍ വെച്ച് പിടികൂടി

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് തമിഴ്നാട്ടില്‍ വെച്ച് പിടികൂടി

കേരളത്തിലേക്ക് കടത്താനിരുന്ന വന്‍ സ്പിരിറ്റ് ശേഖരം തമിഴ്‍നാട്ടില്‍ പിടികൂടി. 15,750 ലിറ്റര്‍ സ്പിരിറ്റാണ് തിരിപ്പൂരില്‍വെച്ച് പിടികൂടിയത്. കേരള എക്സൈസ് വകുപ്പ് തമിഴ്‍നാട്ടിലെത്തിയാണ് സ്പിരിറ്റ് പിടികൂടിയത്. സ്പിരിറ്റ് ശേഖരം തമിഴ്‍നാട് എക്സൈസ് വകുപ്പിന് കൈമാറി.

എക്സൈസ് കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധ രാത്രിയില്‍ ഓപ്പറേഷന്‍ നടത്തിയത്. തിരിപ്പൂരിലെ ചിന്നകാനൂരിലെ ഒരുവീട്ടില്‍ 450 കനാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.15750 ലിറ്റര്‍ സ്പിരിറ്റിന് 50 ലക്ഷം രൂപയിലധികം വില വരും. പല സമയങ്ങളിലായി കേരളത്തിലേക്ക് കടത്തുന്നതിനായാണ് സ്പിരിറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍, നാര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍, ഐ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പിടിച്ചെടുത്ത സ്പിരിറ്റ് തമിഴ്‍നാട് എക്സൈസ് വകുപ്പിന് കൈമാറി. പൊള്ളാച്ചിയില്‍ കേരള എക്സൈസ് വകുപ്പ് നേരത്തെ സമാനമായി രീതിയില്‍ റെയ്ഡ് നടത്തി സ്പിരിറ്റ് പിടികൂടിയിരുന്നു.