LiveTV

Live

Kerala

‘കേരളമേ, രാഹുൽ ഗാന്ധിയെ എന്തിനു വിജയിപ്പിച്ചു, 2024-ൽ ഇത് ആവർത്തിക്കരുത്’ - രാമചന്ദ്രഗുഹ

“വ്യക്തിപരമായി എനിക്ക് രാഹുൽഗാന്ധിയുമായി ഒരു പ്രശ്‌നവുമില്ല. അദ്ദേഹം നല്ല മാന്യനായ, നന്നായി പെരുമാറുന്ന ഒരു വ്യക്തിയാണ്. പക്ഷേ, യുവഇന്ത്യക്ക് ആവശ്യം അഞ്ചാം തലമുറയിലെ ഒരു നാടുവാഴിയെ അല്ല.”

‘കേരളമേ, രാഹുൽ ഗാന്ധിയെ എന്തിനു വിജയിപ്പിച്ചു, 2024-ൽ ഇത് ആവർത്തിക്കരുത്’ - രാമചന്ദ്രഗുഹ

കോഴിക്കോട്: വയനാട് എം.പിയായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തതിൽ മലയാളികളെ വിമർശിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സംവാദത്തിൽ സംസാരിക്കവെയാണ് ഗുഹ രാഹുൽഗാന്ധിയെ വിമർശിച്ചത്. സ്വാതന്ത്ര്യസമരം നയിച്ച വലിയൊരു പ്രസ്ഥാനം ഒരു കുടുംബത്തിലേക്ക് ചുരുങ്ങിയെന്നും 2024-ൽ കേരളം തെറ്റ് ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘സ്വാതന്ത്ര്യസമരത്തിലെ വലിയൊരു പ്രസ്ഥാനം ഒരു കുടുംബത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചും എനിക്കുള്ള പരാതി ഞാനിവിടെ പറയാം. നിങ്ങൾ എന്തിനാണ് രാഹുൽഗാന്ധിയെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തത്? വ്യക്തിപരമായി എനിക്ക് രാഹുൽഗാന്ധിയുമായി ഒരു പ്രശ്‌നവുമില്ല. അദ്ദേഹം നല്ല മാന്യനായ, നന്നായി പെരുമാറുന്ന ഒരു വ്യക്തിയാണ്. പക്ഷേ, യുവഇന്ത്യക്ക് ആനവശ്യം അഞ്ചാം തലമുറയിലെ ഒരു നാടുവാഴിയെ അല്ല. 2024-ൽ മലയാളികൾ രാഹുൽഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾ നരേന്ദ്രമോദിക്ക് മേൽക്കൈ കൈമാറുകയാണ്.’
രാമചന്ദ്ര ഗുഹ

നരേന്ദ്രമോദി സ്വയം നിർമിച്ച ഒരു നേതാവാണെന്നും കഠിനാധ്വാനത്തിലൂടെയും ഭരണപരിചയത്തിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായതെന്നും ഗുഹ പറഞ്ഞു.

കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് രാമചന്ദ്രഗുഹ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ അഴിമതിയും കുടുംബാധിപത്യവുമാണ് ബി.ജെ.പിയെ വളര്‍ത്തിയത്. ഇടതുപാര്‍ട്ടികളുടെ കാപട്യവും ഹിന്ദുത്വയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു.