LiveTV

Live

Kerala

രാസമാലിന്യം നിറഞ്ഞ് പുഴ ചുവന്നൊഴുകി; പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു

ചത്തുപൊങ്ങിയ മത്സ്യങ്ങള്‍ വില്‍പനയ്ക്കെത്തിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.

രാസമാലിന്യം നിറഞ്ഞ് പുഴ ചുവന്നൊഴുകി; പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു

പെരിയാറിന്റെ കൈവരിയായ മുട്ടാറില്‍ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. ഫാക്ടറികളിലെ രാസമാലിന്യം പുഴയില്‍ നിറഞ്ഞതാണ് കാരണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു

ഇന്ന് രാവിലെയാണ് പെരിയാറിന്റെ കൈവരിയായ മുട്ടാര്‍ ചുവന്നൊഴുകി വ്യാപകമായി മത്സ്യങ്ങള്‍ പൊങ്ങിയത്. എറണാകുളത്തെ ആശുപത്രികളിലേക്കടക്കം വെള്ളം എത്തിക്കുന്നതും പെരിയാറില്‍ നിന്നാണ്. ചത്തുപൊങ്ങിയ മത്സ്യങ്ങള്‍ വില്‍പനയ്ക്കെത്തിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.

മത്സ്യ സമ്പത്ത് വ്യാപകമായി നശിക്കുന്നതിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസ് ഉപരോധിച്ചു.