LiveTV

Live

Kerala

നാല് പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

10, 13, 15, 17 പ്രായമുള്ള പെണ്‍മക്കളാണ് പീഡിപ്പിക്കപ്പെട്ടത്.

നാല് പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായ പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ 47 വയസ്സുകാരനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്.

17, 15, 13, 10 വയസ്സുള്ള നാല് പെണ്‍കുട്ടികള്‍ക്കാണ് പിതാവിന്റെ ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴാണ് അച്ഛന്റെ പീഡനം നേരിടേണ്ടി വന്നിരുന്നത്. പിതാവ് ഉപദ്രവിക്കുന്നത് പതിവായതോടെ കുട്ടികള്‍ വിവരം സ്‌കൂളില്‍ അറിയിക്കുകയായിരുന്നു.

തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴി സ്കൂൾ അധികൃതർ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് വഴി പോലീസിന് കൈമാറി. പെണ്‍കുട്ടികളുടെ പരാതിയിൽ വളാഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ അച്ഛന് പുറമെ മറ്റാരെങ്കിലും പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. ക്വാറി തൊഴിലാളിയും തിരുവനന്തപുരം സ്വദേശിയുമായ പ്രതി വര്‍ഷങ്ങളായി വളാഞ്ചേരി തിണ്ടലത്ത് താമസിച്ച് വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.