LiveTV

Live

Kerala

പി.സി ജോര്‍ജും ലീഗും തമ്മില്‍ തര്‍ക്കം: ഈരാറ്റുപേട്ട നഗരസഭയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് ചെയര്‍മാന്‍

മുസ്‍ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പി.സി ജോര്‍ജിനെതിരെ ലീഗ് പ്രധാനമായും ഉന്നയിക്കുന്നത്

പി.സി ജോര്‍ജും ലീഗും തമ്മില്‍ തര്‍ക്കം: ഈരാറ്റുപേട്ട നഗരസഭയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് ചെയര്‍മാന്‍

ഈരാറ്റുപേട്ട നഗരസഭയും പി.സി ജോര്‍ജ് എം.എല്‍.എയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പി.സി ജോര്‍ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പില്ലെന്ന കടുത്ത നിലപാടിലാണ് നഗരസഭ ചെയര്‍മാന്‍. എന്നാല്‍ ഇതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യാനൊരുങ്ങുകയാണ് പി.സി ജോര്‍ജ്.

പി.സി ജോര്‍ജും ഈരാറ്റുപേട്ടയിലെ ലീഗും തമ്മില്‍ കഴിഞ്ഞ കുറേ നാളായി തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. നഗരസഭാ ഭരണം ലീഗിന് കിട്ടിയതോടെ പ്രശ്നം വഷളായി. കഴിഞ്ഞ ദിവസം നടന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും പി.സി ജോര്‍ജിനെ ഒഴിവാക്കിയതോടെയാണ് നേര്‍ക്ക് നേര്‍ പോര് ആരംഭിച്ചത്. ഇതോടെ പി.സി ജോര്‍ജിനെ നഗരസഭയുടെ പരിപാടികളില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്താനാണ് ചെയര്‍മാന്‍ വി.എം സിറാജ് അടക്കമുള്ളവര്‍ തീരുമാനിച്ചിരിക്കുന്നത്.

മുസ്‍ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പി.സി ജോര്‍ജിനെതിരെ ലീഗ് പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ ലീഗിനെതിരെ ആക്ഷേപമുന്നയിച്ച് മറ്റ് മുസ്‍ലിം സംഘടനകളെ കൂടെ കൂട്ടാനാണ് പി.സി ശ്രമിക്കുന്നത്. നേരത്തെ ബി.ജെ.പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ മുസ്‍ലിം സംഘടനകള്‍ പി.സി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു.