LiveTV

Live

Kerala

ഗവര്‍ണര്‍-സര്‍ക്കാര്‍ തുറന്ന പോര്; നയപ്രഖ്യാപന പ്രസംഗത്തില്‍ ആശങ്ക, പ്രസംഗം അതേപടി വായിക്കാനിടയില്ല

ഗവര്‍ണര്‍-സര്‍ക്കാര്‍ തുറന്ന പോര്; നയപ്രഖ്യാപന പ്രസംഗത്തില്‍ ആശങ്ക, പ്രസംഗം അതേപടി വായിക്കാനിടയില്ല

ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പരസ്യപോര് രൂക്ഷമായതോടെ ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തില്‍ ആശങ്ക. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ വെട്ടിച്ചുരുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ജനുവരി 30ന് ചേരുന്ന ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങുക.

പൗരത്വ നിയമവും കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളും സ്വാഭാവികമായും സര്‍ക്കാര്‍ നല്‍കുന്ന പ്രസംഗത്തില്‍ ഇടംപിടിക്കും. പൗരത്വ നിയമത്തില്‍ നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തതിനെ നിശിതമായി വിമര്‍ശിച്ച ഗവര്‍ണര്‍ മന്ത്രിസഭ അംഗീകരിച്ച് കൈമാറുന്ന പ്രസംഗം അതേപടി വായിക്കുമോ എന്നാണ് അറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അത്തരം ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ബന്ധം കൂടുതല്‍ വഷളാവും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വിട്ടുകളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അത്തരം അവസരങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അച്ചടിച്ചു നല്‍കുന്ന പ്രസംഗത്തിലില്ലാത്തവ സഭയില്‍ പറയാന്‍ കഴിയില്ല.