LiveTV

Live

Kerala

പൗരത്വ നിയമം: പ്രക്ഷോഭത്തിന് ആര് വന്നാലും സഹകരിക്കുമെന്ന് യെച്ചൂരി

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് എതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് കേന്ദ്ര കമ്മിറ്റിയുടെ പ്രധാന അജണ്ട. 

പൗരത്വ നിയമം: പ്രക്ഷോഭത്തിന് ആര് വന്നാലും സഹകരിക്കുമെന്ന് യെച്ചൂരി

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭത്തിന് ആരുവന്നാലും സഹകരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് അടക്കമുള്ള സംഘടനകളുമായി സഹകരിക്കും. എന്നാൽ അതൊരു തിരഞ്ഞെടുപ്പ് സഖ്യമല്ലെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് എതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് കേന്ദ്ര കമ്മിറ്റിയുടെ പ്രധാന അജണ്ട. രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിന്മേലുളള ചർച്ചയ്ക്ക് ശേഷം അക്കാര്യത്തിൽ തീരുമാനത്തിലെത്തും. ഭരണഘടനയെ സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തിൽ മുസ്‍ലിം ലീഗ് അടക്കമുളളവരെ കൂടെക്കൂട്ടുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു യെച്ചൂരി ഈ മറുപടി.

പാർട്ടി അംഗങ്ങളായ യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ്ചെയ്ത സംഭവത്തിൽ കേന്ദ്ര കമ്മിറ്റിയിൽ ചർചയുണ്ടാകില്ല. സംസ്ഥാനം ആവശ്യപ്പെട്ടാലേ ഇടപെടാനാകൂ. എന്നാൽ യു.എ.പി.എ നിലപാടിൽ മാറ്റമില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വിശാല ജനകീയ ഐക്യം രൂപീകരിക്കണമെന്ന നിർദ്ദേശമടങ്ങിയ രേഖയിൻമേലുള്ള ചർച്ച കേന്ദ്ര കമ്മിറ്റിയിൽ നടക്കും.