LiveTV

Live

Kerala

കോട്ടയം സി.എം.എസ് കോളജില്‍ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

വിനോദയാത്രയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പുറത്തു നിന്നു വന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

കോട്ടയം സി.എം.എസ് കോളജില്‍ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

കോട്ടയം സി.എം.എസ് കോളജില്‍ എസ്.എഫ്.ഐയും ഒരു വിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാന്പസില്‍ അക്രമം നടത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വിദ്യാര്‍ഥികളെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിവീശി.

ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ഥികളുടെ പഠനയാത്രയ്ക്കിടെ എസ്.എഫ്.ഐ അനുഭാവിയെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നാല് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതോടെയാണ് എസ്.എഫ്.ഐക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയത്.

രാവിലെ മുതല്‍ ഇവര്‍ പ്രതിഷേധം നടത്തിയതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നു. ഇരു വിഭാഗവും ക്യാന്പസിന് മുന്നില്‍ അണിനിരന്നതോടെ പ്രശ്നം വഷളായി. രണ്ട് കൂട്ടരോടും പിരിഞ്ഞ് പോകാന്‍ പൊലീസ് അവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെയാണ് ലാത്തി വീശിയത്.

മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു എസ്.എഫ്.ഐക്കാരെയും മൂന്നു പ്രതിഷേധക്കാരെയും സസ്പെന്റ് ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് കോളജിന് അവധിയും പ്രഖ്യാപിച്ചു.