LiveTV

Live

Kerala

വീട്ടമ്മയുടെ അനുവാദമില്ലാതെ സ്ഥലം കയ്യേറി റോഡ് നിര്‍മ്മിച്ചതായി പരാതി

റോഡിന് ഭൂമി വിട്ടുതരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സ്ഥല ഉടമ ഭൂമി വിട്ടു നല്‍കിയില്ല. അതിനാലാണ് ഭൂമി ഇടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു

വീട്ടമ്മയുടെ അനുവാദമില്ലാതെ സ്ഥലം കയ്യേറി റോഡ് നിര്‍മ്മിച്ചതായി പരാതി

കോഴിക്കോട് പുതുപ്പാടി എലോക്കരയില്‍ റോഡ് നിര്‍മാണത്തിന് ഭൂമി കയ്യേറിയതായി പരാതി. വിലങ്ങാപ്പാറ ഷീജയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കയ്യേറിയത്. റോഡിന് ഭൂമി വിട്ടുതരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സ്ഥല ഉടമ ഭൂമി വിട്ടു നല്‍കിയില്ല. അതിനാലാണ് ഭൂമി ഇടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ എലോക്കരയിലാണ് റോഡ് നിര്‍മാണത്തിനായി നാട്ടുകാര്‍ ഭൂമി കയ്യേറിയത്. എലോക്കര മൃഗാശുപത്രി- പുറ്റേന്‍കുന്ന് റോഡ് വീതി കൂട്ടാന്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ ശ്രമിച്ചിരുന്നു. പുറ്റേന്‍കുന്ന് ഭാഗത്ത് നിന്ന് മൃഗാശുപത്രി വരെ റോഡ് വീതി കൂട്ടി. ബാക്കി ഏതാനും മീറ്റര്‍ കൂടി വീതി കൂട്ടാനുണ്ട്. അതിന് വേണ്ട ഭൂമിയാണ് വിലങ്ങാപ്പാറ ഷീജയുടെ സ്ഥലത്ത് നിന്ന് നാട്ടുകാര്‍ ഇടിച്ചത്. കയ്യേറ്റം തടയാന്‍ ശ്രമിച്ച തന്നെ നാട്ടുകാര്‍ തല്ലിയതായും ഷീജ പറയുന്നു.

പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ഗതാഗത സൌകര്യമില്ലാതെ ദുരിതത്തിലാണ്. റോഡിന്റെ വീതി കൂട്ടാന്‍ ഷീജയുടെ സ്ഥലം അല്‍പം ഇടിച്ചെടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് താമരശേരി ഡിവൈഎസ്‍പിക്ക് ഷീജ പരാതി നല്‍കി.