LiveTV

Live

Kerala

മകളെ സ്റ്റോപ്പില്‍ ഇറക്കാത്തത് ചോദ്യം ചെയ്ത അച്ഛനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ബത്തേരി കാര്യംപാടി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്

മകളെ സ്റ്റോപ്പില്‍ ഇറക്കാത്തത് ചോദ്യം ചെയ്ത അച്ഛനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

മകളെ സ്റ്റോപ്പില്‍ ഇറക്കാത്തത് ചോദ്യം ചെയ്ത അച്ഛനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സുല്‍ത്താന്‍ ബത്തേരി സ്വദേശി ജോസഫിന്റെ കാലിലൂടെ ബസിനെ ചക്രം കയറ്റിയിറക്കി. ഗുരുതര പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മര്‍ദ്ദനം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

കൽപ്പറ്റ സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എന്ന സ്വകാര്യ ബസിലെ ജീവനക്കാർ മർദ്ദിച്ചതായാണ് പരിക്കേറ്റ ജോസഫ് പറയുന്നത്. സ്‌റ്റോപ്പില്‍ നീതു ഇറങ്ങുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് നീതു റോഡില്‍ വീഴുകയും ഇത് ചോദ്യം ചെയ്യാന്‍ ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേക്ക് തളളുകയുമായിരുന്നു. റോഡില്‍ വീണ ജോസഫിന്റെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഇവരെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർ കാര്യങ്ങൾ അന്വേഷിച്ചില്ലെന്നും മകള്‍ നീതു പറയുന്നു.

എന്നാൽ ബോധപൂർവ്വം തള്ളിയിട്ടിട്ടില്ലെന്നും തുടർ ചികിത്സ ഉറപ്പു വരുത്തുമെന്നും ബസ് ജീവനക്കാർ പറഞ്ഞു. തുടയെല്ലുകള്‍ തകര്‍ന്ന ജോസഫിന്റെ കാലിന് മൂന്ന് പൊട്ടലുകളുമുണ്ട്. കാലിന്റെ ചിരട്ട തകര്‍ന്ന നിലയിലുമാണ്.വിദഗ്ദ ചികിത്സക്കായി ജോസഫിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.