LiveTV

Live

Kerala

പിതാവിനെയും മകളെയും ബസില്‍ നിന്ന് തള്ളിയിട്ട സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കൽപ്പറ്റ സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കാര്യമ്പാടി സ്വദേശി ജോസഫിനെയും മകളെയും മര്‍ദിച്ചത്.

പിതാവിനെയും മകളെയും ബസില്‍ നിന്ന് തള്ളിയിട്ട സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും സ്വകാര്യ ബസിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത വകുപ്പ്. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മീനങ്ങാടി പൊലീസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മകളെ സ്റ്റോപ്പില്‍ ഇറക്കാത്തത് ചോദ്യം ചെയ്ത അച്ഛനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു
Also Read

മകളെ സ്റ്റോപ്പില്‍ ഇറക്കാത്തത് ചോദ്യം ചെയ്ത അച്ഛനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

കൽപ്പറ്റ സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കാര്യമ്പാടി സ്വദേശി ജോസഫിനെയും മകളെയും മര്‍ദിച്ചത്. സ്‌റ്റോപ്പില്‍ നീതു ഇറങ്ങുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് നീതു റോഡില്‍ വീഴുകയും ഇത് ചോദ്യം ചെയ്യാന്‍ ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേക്ക് തളളുകയുമായിരുന്നു.

റോഡില്‍ വീണ ജോസഫിന്റെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഇവരെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർ കാര്യങ്ങൾ അന്വേഷിച്ചില്ലെന്നും മകള്‍ നീതു പറയുന്നു. എന്നാൽ ബോധപൂർവ്വം തള്ളിയിട്ടിട്ടില്ലെന്നും തുടർ ചികിത്സ ഉറപ്പു വരുത്തുമെന്നും ബസ് ജീവനക്കാർ പറഞ്ഞു. തുടയെല്ലുകള്‍ തകര്‍ന്ന ജോസഫിന്റെ കാലിന് മൂന്ന് പൊട്ടലുകളുമുണ്ട്. കാലിന്റെ ചിരട്ട തകര്‍ന്ന നിലയിലുമാണ്.