LiveTV

Live

Kerala

അലനും താഹയും സി.പി.എമ്മിനെ മറയാക്കി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പി.ജയരാജന്‍

 അലനും താഹയും സി.പി.എമ്മിനെ മറയാക്കി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പി.ജയരാജന്‍

സി.പി.എമ്മിനെ മറയാക്കി പ്രവര്‍ത്തിച്ച‌ മാവോയിസ്റ്റുകളാണ് അലനും താഹയുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. ഇവര്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ സംഘടനയില്‍ കുത്തി കയറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കണ്ടെത്തിയതാണെന്നും പി.ജയരാജന്‍ വ്യക്തമാക്കി.

അലനെയും താഹയെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ അപേക്ഷയിൽ 21ന് വിധി പറയും. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദത്തിനിടെയാണ് പി.ജയരാജന്‍ നിലപാട് വ്യക്തമാക്കിയത് .

മാവോയിസ്റ്റുകള്‍ക്ക് ജമാഅത്തെ ഇസ്ലാമി സഹായം നല്‍കുന്നുണ്ടന്നും ആരോപിച്ചു. അലനും താഹയും മുസ്ലീമായതുകൊണ്ടാണ് സി.പി.എം തള്ളിപ്പറയുന്നതെന്ന വാദം സംവാദത്തില്‍ പങ്കെടുത്ത സി.ദാവൂദ് ഉന്നയിച്ചു.

ഇത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ പി.ജയരാജന്‍ തലശ്ശേരി കലാപത്തില്‍ പള്ളിക്കടക്കം സംരക്ഷണം നല്‍കിയ കാര്യം ഓര്‍മ്മിപ്പിച്ചാണ് മറുപടി നല്‍കിയത്. എഴുത്തുകാരന്‍ കെ.വേണുവും സംവാദത്തില്‍ പങ്കെടുത്തു. മീഡിയവണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനനാണ് ചര്‍ച്ച നയിച്ചത്.