LiveTV

Live

Kerala

പൗരത്വ നിയമം; ബി.ജെ.പി വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗം ബഹിഷ്കരിച്ച് വ്യാപാരികൾ

കോഴിക്കോട് കുറ്റിക്കാട്ടൂരിലും മലപ്പുറം താനൂരിലും കച്ചവടക്കാർ കടകൾ അടച്ചിട്ടു

 പൗരത്വ നിയമം; ബി.ജെ.പി വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗം ബഹിഷ്കരിച്ച് വ്യാപാരികൾ

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനായി ബി.ജെ.പി വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗം ബഹിഷ്കരിച്ച് വ്യാപാരികൾ. കോഴിക്കോട് കുറ്റിക്കാട്ടൂരിലും മലപ്പുറം താനൂരിലും കച്ചവടക്കാർ കടകൾ അടച്ചിട്ടു.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബി.ജെ.പി നടത്തുന്ന വിശദീകരണ യോഗങ്ങൾക്കെതിരെ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടി ആരംഭിക്കുന്നതിന്നും മണിക്കൂറുകൾ മുന്നേ കടകൾ അടച്ചിട്ടു. പെരുവയൽ കല്ലേരി മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള കടകളാണ് 4 മണിയോട് കൂടെ തന്നെ അടച്ചിട്ടത്. കെ.പി ശശികലയാണ് പൗരത്വ ഭേദഗതി നിയമം വിശദീകരിച്ചത്.

യുവമോർച്ച നേതാവ് സന്ദീപ് വാര്യർ പങ്കെടുക്കുന്ന പരിപാടിയാണ് ബി.ജെ.പി താനൂരിൽ സംഘടിപ്പിച്ചത്. ഇവിടെയും നൂറുകണക്കിന് കടകൾ അടച്ചിട്ടു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.