LiveTV

Live

Kerala

ഗവര്‍ണറെ എതിര്‍ത്ത് സര്‍ക്കാരും പ്രതിപക്ഷവും; പിന്തുണച്ച് ബി.ജെ.പി... പ്രതികരണങ്ങള്‍...

ഗവര്‍ണര്‍ ചെയ്യുന്ന കാര്യങ്ങള്‍ ‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശമാണ് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉയര്‍ത്തിയത്. 

ഗവര്‍ണറെ എതിര്‍ത്ത് സര്‍ക്കാരും പ്രതിപക്ഷവും; പിന്തുണച്ച് ബി.ജെ.പി... പ്രതികരണങ്ങള്‍...

ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി പ്രതിപക്ഷവും രംഗത്ത്. ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇല്ലാത്ത അധികാരമുണ്ടെന്ന് ആരും വാശിപിടിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറ‍ഞ്ഞു. ഗവര്‍ണറെ പിന്തുണച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി.

ഗവര്‍ണര്‍ ചെയ്യുന്ന കാര്യങ്ങള്‍ ‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശമാണ് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉയര്‍ത്തിയത്. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമ്പോഴും പൌരത്വ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം തുടരുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനവും രൂക്ഷമായ ഭാഷയില്‍ തന്നെ ഗവര്‍ണറെ വിമര്‍ശിച്ചു. ബി.ജെ.പി നേതാക്കള്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് പിന്തുണയുമായെത്തിയത്. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചല്ല ഭരണഘടനയനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.