LiveTV

Live

Kerala

കളിയിക്കാവിള കൊലപാതകം:കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നു

പ്രതികളുടെ കേരള ബന്ധം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കളിയിക്കാവിള കൊലപാതകം:കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നു

കളിയിക്കാവിള കൊലപാത കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. കേസിന്റെ വിശദാംശങ്ങള്‍ തമിഴ്‍നാട്-കര്‍ണാടക പൊലീസില്‍ നിന്നും എന്‍ഐഎ ശേഖരിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഷമീമിനും തൌഫീഖിനും മേല്‍ യുഎപിഎ ചുമത്തി.

എന്‍ഐഎയുടെ ചെന്നൈ യൂണിറ്റ് ഇന്നലെയാണ് കളിയിക്കാവിള കൊലപാതക കേസിന്‍റെ വിശദാംശങ്ങള്‍ ശേഖരിച്ചത്. പ്രതികള്‍ക്കെതിരെ തീവ്രവാദബന്ധം ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നടപടികള്‍ സ്വീകരിക്കുന്നത്. കേസിന്‍റെ പ്രാധാന്യം പരിഗണിച്ചുകൊണ്ട് പ്രതികളെ കര്‍ണാടകയിലെത്തി, നേരത്തെ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതികളായ തൌഫീഖ്, ഷമീം എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. രണ്ടുപേരും പാളയംകോട്ട ജയിലിലാണ് ഇപ്പോഴുള്ളത്. ഇവര്‍ക്കായുള്ള പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ വിട്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാകും എന്‍ഐഎ കേസ് ഏറ്റെടുക്കുക. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് നടപടികള്‍ക്ക് തിരിച്ചടി നല്‍കാനായിരുന്നു കൊലപാതകം നടത്തിയതെന്നും നേരത്തെ പൊലീസ് അറിയിച്ചിരുന്നു. കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

അതേസമയം പ്രതികളുടെ കേരള ബന്ധം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സ്പെഷ്യല്‍ ബ്രാഞ്ചാണ് പാറശാല സ്വദേശി സെയ്തലിയും പ്രതികളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത്.

കളിയിക്കാവിള കൊലപാതകം: പ്രതികളുടെ ഐ.എസ് ബന്ധത്തെ പറ്റി അന്വേഷിക്കേണ്ടതുണ്ടെന്ന് എസ്.പി
Also Read

കളിയിക്കാവിള കൊലപാതകം: പ്രതികളുടെ ഐ.എസ് ബന്ധത്തെ പറ്റി അന്വേഷിക്കേണ്ടതുണ്ടെന്ന് എസ്.പി

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്
Also Read

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്

രാജ്യത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് തമിഴ്‍നാട് പൊലീസ് പറയുന്നത്. കര്‍ണാടകയില്‍ നിരവധി സ്‍ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു എന്ന വിവരമാണ് കര്‍ണാടക പൊലീസ് പങ്കുവെക്കുന്നത്. ഈ അര്‍ത്ഥത്തില്‍ കേസിന്റെ ദേശീയ പ്രാധാന്യം പരിഗണിച്ചുകൊണ്ടാണ് കേസ് ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നത്. കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതോടെ കേസന്വേഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എന്‍ഐഎയിലേക്ക് മാറും.