LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ തത്സമയം പത്രത്തിലെ ഡപ്യൂട്ടി എഡിറ്ററാണ്. ദേശാഭിമാനി ദിനപത്രത്തില്‍ സഹപത്രാധിപരായും മലയാളം വാരിക അസിസ്റ്റന്റ് എഡിറ്റര്‍, മംഗളം ദിനപത്രത്തിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ തുടങ്ങി വിവിധ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു.

കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. വടകര സ്വദേശിയാണ്.