LiveTV

Live

Kerala

സെക്രട്ടറിയേറ്റ് വളപ്പിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വീഴ്ച; ക്ലീന്‍ കേരളക്കെതിരെ പൊതു ഭരണ വകുപ്പിന്‍റെ പരാതി

സെക്രട്ടറിയേറ്റ് വളപ്പിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി ക്ലീൻ കേരള എം.ഡിക്ക് കത്തയച്ചു.

സെക്രട്ടറിയേറ്റ് വളപ്പിലെ ഖരമാലിന്യങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ നീക്കം ചെയ്യണമെന്നായിരുന്നു ക്ലീൻ കേരള കമ്പനിക്ക് നൽകിയ നിർദ്ദേശം. ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന രീതിയിലായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതുവരെ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ക്ലീൻ കേരളക്ക് കത്തയച്ചത്. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിനുള്ള പ്രധാന ഏജൻസിയായ ക്ലീൻ കേരള സെക്രട്ടറിയേറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ പരാതിക്കിടയാക്കിയത് കൗതുകമായി.