LiveTV

Live

Kerala

കാപ്പികോ റിസോർട്ട് പൊളിക്കല്‍; പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കും

പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോർട്ട് പണി കഴിപ്പിച്ചത്

 കാപ്പികോ റിസോർട്ട് പൊളിക്കല്‍; പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കും

ആലപ്പുഴയിലെ കാപ്പികോ റിസോർട്ട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട്, പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ നിർദ്ദേശം ലഭിച്ചാലുടൻ റിസോർട്ട് പൊളിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യവും സാങ്കേതിക സൗകര്യവും ഒരുക്കാൻ ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങി. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിയുമായി കലക്ടർ പ്രാരംഭ ചർച്ചകൾ നടത്തി.

പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോർട്ട് പണി കഴിപ്പിച്ചത്. റിസോർട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രീം കോടതി വിധി. വിശദമായി പരിശോധിച്ച് മാത്രമേ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയൂ എന്നാണ് റവന്യുമന്ത്രി അറിയിച്ചത്.

54 വില്ലകൾ അടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകൾക്ക് 40 അടി വരെ താഴ്ചയും. പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കൂടി പഠിക്കാൻ വേണ്ടിയാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.