LiveTV

Live

Kerala

കേന്ദ്ര വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വിശാല ജനകീയ ഐക്യവുമായി സി.പി.എം

കേന്ദ്ര വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വിശാല ജനകീയ ഐക്യം രൂപീകരിക്കണമെന്ന നിർദ്ദേശമടങ്ങിയ രേഖ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു

കേന്ദ്ര വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വിശാല ജനകീയ ഐക്യവുമായി സി.പി.എം

കേന്ദ്ര വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വിശാല ജനകീയ ഐക്യം രൂപീകരിക്കണമെന്ന നിർദ്ദേശമടങ്ങിയ രേഖ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിനെതിരെ ദേശീയതലത്തിലും യോജിക്കാവുന്ന എല്ലാവരേയും കൂട്ടി യോജിപ്പിക്കാനാണ് സി.പി.എം ആലോചന.

സംസ്ഥാന സർക്കാരിനെതിരെ പരസ്യമായി പോരിനിറങ്ങിയ ഗവർണർക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നേക്കും. സാമ്പത്തിക പ്രതിസന്ധി, ഭരണഘടനയുടെ അടിസ്ഥാനത്തെ തകർത്ത് കൊണ്ടുള്ള നിയമനിർമ്മാണങ്ങൾ, ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തൽ തുടങ്ങിയവക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് വഴിതുറക്കുക എന്നതാകും കേന്ദ്ര കമ്മിറ്റിയുടെ പ്രധാന അജണ്ട. ഇതിനായി പ്രദേശിക പാർട്ടികളെ യോജിപ്പിച്ച് വിശാല ജനകീയ ഐക്യം രൂപീകരിക്കണമെന്ന പോളിറ്റ് ബ്യൂറോ റിപ്പോർട്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു

കേരളത്തിൽ ആദ്യം സംയുക്ത പ്രക്ഷോഭത്തിനുണ്ടായിരുന്ന കോൺഗ്രസ് നിലവിൽ വിട്ട് നിൽക്കുന്നത് കൊണ്ട് മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളെ സമരക്യത്തിന്റെ ഭാഗമാക്കാനുള്ള സാധ്യതയും യോഗത്തിൽ ഉയർന്ന് വരും. പൗരത്വ ഭേദഗതിക്കെതിരായി ദേശീയ തലത്തിൽ ശക്തമായ സമരങ്ങൾ നടത്തിയ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്താനാണ് സി പി എം ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതി പാർട്ടി നയത്തിന് വിരുദ്ധമായി രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ വിഷയത്തിൽ പൊലീസിനെതിരെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നേക്കും.കേരളസർക്കാരിനെതിരെ പരസ്യമായി രംഗത്ത് വരുന്ന ഗവർണർക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്ന് വന്നേക്കും.19ാം തീയതി പുത്തിരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനവും തീരുമാനിച്ചിട്ടുണ്ട്.