LiveTV

Live

Kerala

കഴിഞ്ഞവര്‍ഷം മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറ തുറന്ന് പരിശോധിച്ചു; കൊലപാതകമെന്ന് സംശയം

കഴിഞ്ഞവര്‍ഷം ജൂലൈ 29 ന് മരിച്ച 46കാരിയായ ഷീലയുടേത് കൊലപാതകമാണെന്നാണ് അമ്മയുടെയും സഹോദരിയുടെയും സംശയം.

കഴിഞ്ഞവര്‍ഷം മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറ തുറന്ന് പരിശോധിച്ചു; കൊലപാതകമെന്ന് സംശയം

കൊല്ലം കുണ്ടറ നാന്തിരിക്കലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പരിശോധിച്ചു. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നാന്തിരിക്കല്‍ സ്വദേശിനി ഷീലയുടെ മൃതദേഹമാണ് പളളിസെമിത്തേരിയില്‍ നിന്ന് പുറത്തെടുത്തത്. ശരീരഭാഗങ്ങളുടെ രാസപരിശോധനാഫലം ലഭിച്ച ശേഷമാകും കേസില്‍ തുടരന്വേഷണം നടക്കുക.

കഴിഞ്ഞവര്‍ഷം ജൂലൈ 29 ന് മരിച്ച 46കാരിയായ ഷീലയുടേത് കൊലപാതകമാണെന്നാണ് അമ്മയുടെയും സഹോദരിയുടെയും സംശയം. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തിയെന്ന് കാട്ടി ഇരുവരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ബന്ധപ്പെട്ട കക്ഷികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. നാന്തിരിക്കല്‍ പള്ളിസെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം ഫോറന്‍സിക് സര്‍ജന്‍ പരിശോധിച്ചു. മൃതദേഹത്തിലെ വിവിധ ഭാഗങ്ങള്‍ ശേഖരിച്ച് രാസപരിശോധനക്കയച്ച ശേഷം ബാക്കി ഭാഗങ്ങള്‍ കല്ലറയില്‍ത്തന്നെ മറവുചെയ്തു. കേസില്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയുമൊക്കെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രാസപരിശോധനാഫലം കൂടി വന്നതിനുശേഷമാകും കേസില്‍ തുടരന്വേഷണം നടക്കുക.