LiveTV

Live

Kerala

ചിറക്കലില്‍ വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധിച്ചു; ബസുകള്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി വിശദീകരണ പൊതുയോഗം സംഘടിപ്പിച്ച താനൂരിൽ, ഇന്നലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. 

ചിറക്കലില്‍ വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധിച്ചു; ബസുകള്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍

മലപ്പുറം താനൂർ ചിറക്കൽ ബി.ജെ.പി പ്രവർത്തകർ ബസുകൾ തടഞ്ഞു. പൗരത്വ വിഷയത്തിൽ ബി.ജെ.പി സംഘടിപ്പിച്ച വിശദീകരണ യോഗവുമായ ബന്ധപ്പെട്ട് വ്യാപാരികൾ കടകളടക്കുകയും ബസുകൾ സർവ്വീസ് നിർത്തുകയും ചെയ്തത് ചോദ്യം ചെയ്താണ് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞത്. സർവ്വീസ് തടസപ്പെടുത്തിയ അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി വിശദീകരണ പൊതുയോഗം സംഘടിപ്പിച്ച താനൂരിൽ, ഇന്നലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ഒപ്പം ബസുകൾ ഉൾപ്പടെ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഇത് ചോദ്യം ചെയ്താണ് ഇന്ന് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞത്. തിരൂരിൽ - പരപ്പനങ്ങാടി റൂട്ടിൽ താനൂർ ചിറക്കലിൽ നിരവധി ബസുകൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ ബസ് സർവ്വീസ് നിർത്തിവെച്ചു. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതോടെ ബസ് തടഞ്ഞ അൻപതോളം പേർക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. ഇതിന് ശേഷമാണ് നിർത്തിവെച്ച ബസ് സർവ്വീസ് പുനരാരംഭിച്ചത്.