LiveTV

Live

Kerala

മുക്കം ഇരട്ടക്കൊല: കൊല നടത്തിയ രീതി വിശദീകരിച്ച് പ്രതി ബിര്‍ജു

എങ്ങനെയാണ് കൊലപാതകം നടത്തിയത്, ഇസ്മഈലിന്റെ ശരീരം മുറിച്ചത് എവിടെ വെച്ചാണെന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. 

മുക്കം ഇരട്ടക്കൊല: കൊല നടത്തിയ രീതി വിശദീകരിച്ച് പ്രതി ബിര്‍ജു

മുക്കം ഇരട്ടക്കൊല കേസ് പ്രതി ബിര്‍ജുവിനെ മണാശേരിയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേസില്‍ ബിര്‍ജുവിന്റെ ഭാര്യയേയും സുഹൃത്തുക്കളേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

രാവിലെ പതിനൊന്നരയോടെയാണ് ബിര്‍ജുവുമായി അന്വേഷണസംഘം മണാശേരിയിലെ വീട്ടിലെത്തിയത്. എങ്ങനെയാണ് കൊലപാതകം നടത്തിയത്, ഇസ്മഈലിന്റെ ശരീരം മുറിച്ചത് എവിടെ വെച്ചാണെന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പറഞ്ഞു. കൊലപാതകം നടത്തിയ രീതി ബിര്‍ജു പൊലീസിന് വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. ബിര്‍ജുവിനെ ഏഴ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടുനല്‍കിയിരിക്കുന്നത്.