LiveTV

Live

Kerala

മുസ്‍ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്പെന്‍ഷന്‍

അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു

മുസ്‍ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്പെന്‍ഷന്‍

മുസ്‍ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.