LiveTV

Live

Kerala

പൗരത്വ റാലി സംഘടിപ്പിച്ചതിന് കേസ്: പൊലീസിന് രൂക്ഷവിമർശവുമായി സമസ്ത മുഖപത്രം

മുഖ്യമന്ത്രിയെയും ഡി.ജി.പിയുടെയും 'നിർദേശം സ്വീകരിക്കാത്ത ആർ.എസ്.എസ് ആഭിമുഖ്യമുള്ള ഒരുവിഭാഗം പൊലീസുകാരെ'യാണ് എഡിറ്റോറിയല്‍ ഉന്നംവെക്കുന്നത്.

പൗരത്വ റാലി സംഘടിപ്പിച്ചതിന് കേസ്: പൊലീസിന് രൂക്ഷവിമർശവുമായി സമസ്ത മുഖപത്രം

പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലി സംഘടിപ്പിച്ചതിന് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾക്കെതിരെ കേസെടുത്തതിനു പിന്നാലെ കേരള പൊലീസിന് രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. 'കേരള പൊലീസിനെ ഭരിക്കുന്നത് ആരാണ്?' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പൊലീസിനെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. ഡി.ജി.പിക്ക് പുല്ലുവില കൽപ്പിക്കുന്ന പൊലീസിലെ ഒരു വിഭാഗം മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ അദൃശ്യമായ ആജ്ഞകളാണോ അനുസരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും സുപ്രഭാതം പറയുന്നു.

പൊലീസിലെ 'ഒരു വിഭാഗത്തെ' വിമർശിച്ചുകൊണ്ടുള്ള എഡിറ്റോറിയലിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പൊലീസിനു മേൽ യാതൊരു നിയന്ത്രണമില്ലെന്ന സന്ദേശമാണ് പൊതുസമൂഹത്തിന് ലഭിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ നടക്കുന്ന സമരം മുൻപൊന്നും ദർശിക്കാത്ത വിധമുള്ളതാണെന്നും ഇതിന് മുഖ്യമന്ത്രിയോടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടും കേരളീയ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും എഡിറ്റോറിയൽ പറയുന്നു.

കക്ഷി രാഷ്ട്രീയ, സാമുദായികഭേദമില്ലാതെ ഒരൊറ്റ ജനതയായി സംഘപരിവാറിന്റെ മനുഷ്യനെ ഭി ന്നിപ്പിക്കുന്ന നിയമത്തിനെതിരേ പോരാടുമ്പോൾ അതിനെ തുര ങ്കംവെക്കുന്ന കുത്സിത നീക്കങ്ങളുമായി ഒരു വിഭാഗം പൊലിസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നിന്നായിരിക്കണം നിർദേശങ്ങൾ സ്വീകരിക്കുന്നത്. പൊലിസ് സേനയിലെ ഇത്തരം നീക്കങ്ങൾ ലോക്നാഥ് ബെഹ്റക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നത് പരിഹാസ്യമാണ്.
സുപ്രഭാതം എഡിറ്റോറിയല്‍

'നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തുനിന്ന് നിർദേശം സ്വീകരിക്കുന്നുവെന്ന്' പൊലീസിനെ വിമർശിക്കുന്ന എഡിറ്റോറിയൽ, മുഖ്യമന്ത്രിയെയും ഡി.ജി.പിയുടെയും 'നിർദേശം സ്വീകരിക്കാത്ത ആർ.എസ്.എസ് ആഭിമുഖ്യമുള്ള ഒരുവിഭാഗം പൊലീസുകാരെ'യാണ് ഉന്നംവെക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നടത്തിക്കൊണ്ടിരിക്കുന്ന സമരം ഒരു വിഭാഗം ആർ.എസ്.എസ് പൊലീസുകാർ പ്രഹസനമാക്കി മാറ്റുമെന്നതിൽ സംശയമില്ലെന്നും ഇത്തരം ആളുകളെ സർവീസിൽ നിന്ന പറഞ്ഞുവിടണമെന്നും സുപ്രഭാതം ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലികളുടെ വിശ്വാസ്യത തകരുമെന്നും പത്രം മുന്നറിയിപ്പു നൽകുന്നു.

എഡിറ്റോറിയല്‍ പൂര്‍ണരൂപം വായിക്കാം:

കേരള പൊലിസിനെ ഭരിക്കുന്നത് ആരാണ്? - സുപ്രഭാതം എഡിറ്റോറിയൽ പൂർണരൂപം
Also Read

കേരള പൊലിസിനെ ഭരിക്കുന്നത് ആരാണ്? - സുപ്രഭാതം എഡിറ്റോറിയൽ പൂർണരൂപം