LiveTV

Live

Kerala

എന്‍.പി.ആറിന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി

നിലവിലുള്ള കത്ത് മരവിപ്പിക്കാന്‍ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്

എന്‍.പി.ആറിന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി

എന്‍.പി.ആറിന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി. എന്‍.പി.ആര്‍ അറിയാതെ കയറിക്കൂടിയതാണ്. സെന്‍സസ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തഹസില്‍ദാറുടെ വിശദീകരണം. നേരത്തെ ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോയതെന്നായിരുന്നു തഹസില്‍ദാര്‍ നേരത്തെ അറിയിച്ചത്. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനം നടത്തി കത്ത് പുറത്ത് വിട്ടതോടെ കത്ത് വിവാദമാവുകയായിരുന്നു.