LiveTV

Live

Kerala

എന്‍.പി.ആര്‍ പരസ്യമായി നിര്‍ത്തിവെക്കാന്‍ പറയുന്നു, രഹസ്യമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ എം.കെ മുനീര്‍

കോഴിക്കോട് ജില്ലാഭരണകൂടത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നാണ് തഹസില്‍ദാര്‍മാരുടെ വിശദീകരണം

എന്‍.പി.ആര്‍ പരസ്യമായി നിര്‍ത്തിവെക്കാന്‍ പറയുന്നു, രഹസ്യമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ എം.കെ മുനീര്‍

എന്‍പിആര്‍ നിര്‍ത്തിവെച്ചെന്ന് പരസ്യമായി പറഞ്ഞ് എന്‍പിആര്‍ നടത്താന്‍ മുഖ്യമന്ത്രി രഹസ്യമായി ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പദ്ധതിയുമായി മുന്നോട്ട് പോകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി കഴിഞ്ഞെന്നും മുനീര്‍ പറഞ്ഞു. എന്‍പിആറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് താമരശേരി തഹസില്‍ദാര്‍ അയച്ച കത്തും മുനീര്‍ പുറത്തുവിട്ടു. 22നകം അധ്യാപകരുടെ വിശദാംശങ്ങള്‍ നല്‍കാനാണ് തഹസില്‍ദാറുടെ നിര്‍ദേശം.

കോഴിക്കോട് ജില്ലാഭരണകൂടത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നാണ് തഹസില്‍ദാര്‍മാരുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍പിആറിന്‍റേയും സെന്‍സസിന്റേയും കണക്കെടുപ്പിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടതെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു.