LiveTV

Live

Kerala

ഭരണ കർത്താവ് ചെയ്യേണ്ട കർത്തവ്യമാണ് മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്- ജിഫ്രി മുത്തുക്കോയ തങ്ങള്‍

ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയോടെയായിരുന്നു തുടക്കം

ഭരണ കർത്താവ് ചെയ്യേണ്ട കർത്തവ്യമാണ് മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്- ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഭരണ കർത്താവ് ചെയ്യേണ്ട കർത്തവ്യമാണ് മുഖ്യമന്ത്രി ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭരണഘടന സംരക്ഷണ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് മലപ്പുറത്ത് ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചത്. ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയോടെയായിരുന്നു തുടക്കം. പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പിലാക്കില്ലന്നും തടങ്കൽ പാളയങ്ങൾ കേരളത്തിലുണ്ടാകില്ലെന്നും ആവർത്തിച്ചു.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പൗരത്വ വിഷയത്തിൽ പ്രതിഷേധ പരിപാടികൾക്ക് മാതൃകപരമായ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും പിന്തുണ നൽകുന്നുവെന്ന് പറഞ്ഞ ജിഫ്രി തങ്ങൾ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. മന്ത്രി കെടി ജലീൽ, പന്ന്യൻ രവീന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർക്ക് പുറമെ ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി, ഹുസൈൻ മടവൂർ, ടി എം അബ്ദുൽ ലത്തീഫ് മൗലവി, നജീബ് മൗലവി തുടങ്ങി വിവിധ മതസംഘടന നേതാക്കളും പങ്കെടുത്തു