LiveTV

Live

Kerala

തദ്ദേശ വാര്‍ഡ് വിഭജന ഓ‍ര്‍ഡിനന്‍സില്‍ കടുത്ത നിലപാടുമായി ഗവര്‍ണര്‍; സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പ്രശ്നമില്ലെന്ന് മന്ത്രി എ.കെ ബാലന്‍, ഗവര്‍ണറുടെ നിലപാട് ശരിയെന്ന് പ്രതിപക്ഷം

തദ്ദേശ വാര്‍ഡ് വിഭജന ഓ‍ര്‍ഡിനന്‍സില്‍ കടുത്ത നിലപാടുമായി ഗവര്‍ണര്‍; സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പ്രശ്നമില്ലെന്ന് മന്ത്രി എ.കെ ബാലന്‍, ഗവര്‍ണറുടെ നിലപാട് ശരിയെന്ന് പ്രതിപക്ഷം

തദ്ദേശ വാര്‍ഡ് വിഭജന ഓ‍ര്‍ഡിനന്‍സില്‍ കടുത്ത നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ റബര്‍ സ്റ്റാമ്പല്ലെന്നും സര്‍ക്കാറിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിന് തൃപ്തികരമായ ഉത്തരം ലഭിച്ചാലേ ഒപ്പ് വെക്കൂ. ആരും നിയമത്തിന്റെ മുകളില്ല. നിയമം മറികടക്കാൻ സമ്മതിക്കില്ലെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതെ സമയം തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാത്തതിരുന്നാല്‍ ബില്ല് കൊണ്ടുവരല്ലല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് തിരിച്ചയക്കാത്തതുകൊണ്ട് നിയമസഭയില്‍ ബില്ല് കൊണ്ടുവരുന്നതിന് തടസമില്ലായെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം പ്രതിസന്ധിയുണ്ടെന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. വിഷയത്തില്‍ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാത്ത കാര്യം ഗവര്‍ണര്‍ വ്യക്തമാക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വാര്‍ഡ് വിഭജനം അനിവാര്യമാണെന്നും വിഷയത്തില്‍ ‍ഗവര്‍ണര്‍ക്കുണ്ടായ സംശയം സര്‍ക്കാര്‍ പരിഹരിക്കുമെന്നും എ.സി മൊയ്തീന്‍പറഞ്ഞു