LiveTV

Live

Kerala

ചന്ദ്രശേഖർ ആസാദിന് അഭിവാദ്യം അർപ്പിച്ച് ജി.ഐ.ഒവിന്റെ രാപ്പകൽ പ്രതിഷേധവീഥി

രാത്രി വൈകിയും സജീവമായിരുന്ന സമരവേദിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു വരുന്നു

ചന്ദ്രശേഖർ ആസാദിന് അഭിവാദ്യം അർപ്പിച്ച് ജി.ഐ.ഒവിന്റെ രാപ്പകൽ പ്രതിഷേധവീഥി

പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം നയിച്ചതിന്റെ പേരിൽ അറസ്റ്റിലായി ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അഭിവാദ്യം അർപ്പിച്ച് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ രാപ്പകൽ പ്രതിഷേധവീഥി. 'മുസ്‌ലിം വിരുദ്ധ വംശീയത ചെറുക്കുക, ഹിന്ദുത്വ രാഷ്ട്രപദ്ധതി തിരിച്ചറിയുക ' എന്ന മുദ്രാവാക്യമുയർത്തി സി.എ.എ - എൻ.ആർ.സി -എൻ.പി.ആറിനെതിരെ രാപ്പകൽ ഭേദമില്ലാതെ ഇടപ്പള്ളി ആസാദി സ്ക്വയർ രണ്ടാം ദിനവും സജീവമായി.

ചന്ദ്രശേഖർ ആസാദിന് അഭിവാദ്യം അർപ്പിച്ച് ജി.ഐ.ഒവിന്റെ രാപ്പകൽ പ്രതിഷേധവീഥി

ദലിത് ആക്റ്റിവിസ്റ്റുകളായ കെ.കെ കൊച്ച്, കെ.ബാബുരാജ്, ബി.റെജിദേവ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡന്റ് സി.വി ജമീല, എഴുത്തുകാരി.പി.എം. ലാലി., ഫ്രെറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, വിനീത വിജയൻ, പെൻ പിളൈ ഒരു മൈ നേതാവ് ജി. ഗോമതി, എസ് 'ഐ' ഒ.സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, മാധ്യമ പ്രവർത്തക ശബ്ന സിയാദ്, എഴുത്തുകാരനും, സാമൂഹ്യ നിരീക്ഷകനുമായ പി.ജെ. വിൻസന്റ് എന്നിവർ പ്രതിഷേധ വീഥിയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ചന്ദ്രശേഖർ ആസാദിന് അഭിവാദ്യം അർപ്പിച്ച് ജി.ഐ.ഒവിന്റെ രാപ്പകൽ പ്രതിഷേധവീഥി

രാത്രി വൈകിയും സജീവമായിരുന്ന സമരവേദിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു വരുന്നു. വ്യത്യസ്ത കലാവിഷ്കാരങ്ങളും ഡോക്യുമെന്ററി പ്രദർശനവും സ്ക്വയറിൽ നടന്നുവരുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ഥികളാണ് രണ്ടാം ദിവസം പങ്കെടുത്തത്.

ചന്ദ്രശേഖർ ആസാദിന് അഭിവാദ്യം അർപ്പിച്ച് ജി.ഐ.ഒവിന്റെ രാപ്പകൽ പ്രതിഷേധവീഥി