LiveTV

Live

Kerala

ആഘോഷത്തിലും പ്രതിഷേധവുമായി ഫാറൂഖ് കോളജ്

ഫോസ്‌ലാവ’ ജാമിഅ മിലിയ, അലീഗഡ്, ജെ.എന്‍.യു, ഷഹീന്‍ ഭാഗ് എന്നിവിടങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള വേദി കൂടിയായി

ആഘോഷത്തിലും പ്രതിഷേധവുമായി ഫാറൂഖ് കോളജ്

പൌരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂനിയന്‍ സംഘടിപ്പിച്ച ആര്‍ട്‌സ് ഫെസ്റ്റിവെല്‍. ‘ഫോസ്‌ലാവ’ എന്ന പേരിലാണ് ആര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത് ‘No CAA No, NRC’ എന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ്. ഒപ്പം വായമൂടിക്കെട്ടിയുള്ള പ്രതിഷേധവും. ഇതുകൊണ്ടും തീര്‍ന്നില്ല. കലാവസന്തത്തിന് ക്യാംപസിനെ ഒരുക്കുന്നതിന്റെ ഭാഗമായി കരകൗശലങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന വ്യത്യസ്ത കലാരൂപങ്ങള്‍ക്കും പ്രതിഷേധച്ചുവ നല്‍കിയിട്ടുണ്ട്. എല്ലാം കൊണ്ടും ആഘോഷത്തിലും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സ്വരം കൊണ്ടുവന്നിരിക്കുകയാണ് ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍.

"ഫറൂഖ് കോളെജിലെ വിദ്യാര്‍ഥികളാണ് കേരളത്തിലാദ്യമായി പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമം പിന്‍വലിക്കുന്നത് വരെ ഫറൂഖ് കോളെജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ രംഗത്തുണ്ടാകും"- വിദ്യാര്‍ഥികള്‍ പറഞ്ഞു.

‘ഫോസ്‌ലാവ’ ജാമിഅ മിലിയ, അലീഗഡ്, ജെ.എന്‍.യു, ഷഹീന്‍ ഭാഗ് എന്നിവിടങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള വേദി കൂടിയായി.