LiveTV

Live

Kerala

കളിയിക്കാവിള എസ്.ഐ വധം: പ്രതികളെ കുഴിത്തുറയിലെത്തിച്ചു; തെളിവെടുപ്പ് ഉടന്‍

ഗൂഢാലോചനയില്‍ പങ്കുള്ള കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 23 പേര്‍ കസ്റ്റഡിയില്‍ തുടരുന്നു

കളിയിക്കാവിള എസ്.ഐ വധം: പ്രതികളെ കുഴിത്തുറയിലെത്തിച്ചു; തെളിവെടുപ്പ് ഉടന്‍

കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളെ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കുഴിത്തുറയിലെത്തിച്ചു. പ്രതികളുമായി പൊലീസ് ഉടന്‍ തെളിവെടുപ്പ് നടത്തും. കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.. സംശയത്തിന്റെ അടിസ്ഥാനത്തിൽ 23 പേരെ തമിഴ്‍നാട് കർണാടക പൊലീസ് കസ്റ്റഡിയിൽ നിർത്തിയിരിക്കുകയാണ്.

നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന്  കൊല്ലപ്പെട്ട പൊലീസുകാരന്‍റെ ഭാര്യ
Also Read

നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട പൊലീസുകാരന്‍റെ ഭാര്യ

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തൌഫീഖ്, ഷഫീഖ് എന്നീ മുഖ്യപ്രതികളെ തമിഴ്‍നാട്, കേരള അതിര്‍ത്തിയിലേക്ക് പൊലീസ് കൊണ്ടുവന്നത്. കുഴിത്തുറ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ എത്തിച്ചത്. രാവിലെ തന്നെ ഇവരെ കുഴിത്തുറ കോടതിയില്‍ ഹാജരാക്കിയേക്കും.

കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വെ-കര്‍ണാടക-തമിഴ്‍നാട് പൊലീസ് സംയുക്തമായി പിടികൂടുകയായിരുന്നു.