LiveTV

Live

Kerala

ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് കോടതിയിലല്ല, തെരുവില്‍: ടീസ്റ്റ സെതല്‍വാദ്

കേരളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ പ്രഖ്യാപനം എന്ന പേരിലാണ് കോഴിക്കോട് സാംസ്കാരിക സംഗമം നടന്നത്.

ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് കോടതിയിലല്ല, തെരുവില്‍: ടീസ്റ്റ സെതല്‍വാദ്

ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് കോടതിയിലല്ല തെരുവിലാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. കോഴിക്കോട് നടന്ന സാംസ്കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ പ്രഖ്യാപനം എന്ന പേരിലാണ് കോഴിക്കോട് സാംസ്കാരിക സംഗമം നടന്നത്.

ജനാധിപത്യമുയര്‍ത്തി ഫാഷിസത്തെ തടയുവിന്‍ എന്ന പ്രഖ്യാപനവുമായാണ് കോഴിക്കോട് സാംസ്കാരിക സംഗമം നടന്നത്. പൌരത്വ ഭേദഗതി നിയമവും ഭരണഘടനയും, കശ്മീരും ഇന്ത്യന്‍ ജനാധിപത്യവും, ഭരണകൂട ഭീകരതയും അജണ്ടയും, വര്‍ഗീയത ചരിത്രം വര്‍ത്തമാനം എന്നീ വിഷയങ്ങളാണ് സംഗമം ചര്‍ച്ച ചെയ്തത്. ടീസ്റ്റ സെതല്‍വാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നു, എന്നാല്‍ ഫാഷിസത്തിനെതിരെ പോരാടേണ്ടത് കോടതിയില്‍ അല്ല തെരുവിലാണെന്നും അവര്‍ പറഞ്ഞു.

പൌരത്വത്തിന്‍റെ അടിസ്ഥാനം മതമായിതീരുന്ന നിയമ ഭേദഗതിയിലും കേരളത്തില്‍ യു.എ.പി.എ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുകൊടുത്ത നടപടിയിലും സംഗമം പ്രതിഷേധിച്ചു.