LiveTV

Live

Kerala

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സിറോ മലബാര്‍ സഭ 

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൌ ജിഹാദ് നടക്കുന്നുവെന്നും പരാതികളില്‍ പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിനഡ് കുറ്റപ്പെടുത്തുന്നു

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സിറോ മലബാര്‍ സഭ 

കേരളത്തില്‍ ലൌ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സിറോ മലബാര്‍ സഭ സിനഡ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൌ ജിഹാദ് നടക്കുന്നുവെന്നും പരാതികളില്‍ പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിനഡ് കുറ്റപ്പെടുത്തുന്നു. ലൌ ജിഹാദിനെതിരായി ബോധവത്കരണം നടത്താനും സഭ തീരുമാനിച്ചു.

കേരളത്തില്‍ ലൌ ജിഹിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായാണ് സീറോ മലബാര്‍ സഭയുടെ വിലയിരുത്തല്‍. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൌ ജിഹാദ് നടക്കുന്നുണ്ട് പൊലീസിന്റെ കണക്കു പ്രകാരം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണെന്നും സിനഡ് വ്യക്തമാക്കുന്നു. പ്രണയം നടിച്ച് പെണ്‍കൂട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കുന്നുണ്ടെന്നു ഇത്തരം പരാതികളില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നുമാണ് സിനഡ് കുറ്റപ്പെടുത്തി.

മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ഭൂരിഭാഗം പേരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും സീറോ മലബാര്‍ സിനഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി സിറോ മലയാർ സഭയുടെ മെത്രാൻ സിനഡ് കൊച്ചിയില്‍ നടക്കുകയാണ്. ഇതിനിടെയാണ് ലൗ ജിഹാദ് സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്. കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തേയും അപകടപ്പെടുത്തുന്ന രീതീയിൽ ലൗ ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കപ്പെടുത്തുന്നതായി സിനഡ് വിലയിരുത്തി. ലൌ ജിഹാജിന്റെ അപകടങ്ങളെ കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കാനാണ് സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനം.